Breaking News

നീലേശ്വരം പൊതുജനവായനശാല വായനവെളിച്ചം വായനക്കളരി: കുട്ടികൾക്കായി ദ്വിദിന നാടക ക്യാമ്പ് നടത്തി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം വായനവെളിച്ചം വായനക്കളരി കുട്ടികൾക്കായി ദ്വിദിന നാടക ക്യാമ്പ് നടത്തി.
പ്രശസ്ത നാടക കലാകാരൻ സത്യൻ മാസ്റ്റർ ഉദിനൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.സി.മാനവർമ രാജ അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ.കെ.സുനിൽകുമാർ മുഖ്യാതിഥിയായി. വായനശാല സെക്രട്ടറി വേണുഗോപാൽ നായർ സ്വാഗതം പറഞ്ഞു. ക്യാമ്പ് ഡയറക്ടർ കെ.പി.ശശികുമാർ നീലേശ്വരം, ക്യാമ്പ് രക്ഷാധികാരി വി.ശശി നീലേശ്വരം, വായനവെളിച്ചം കൺവീനർ ഗോപിക ഷൈജു, വനിതാവേദി കൺവീനർ കെ.എം.അനിത, കെ.ആനന്ദവല്ലി ടീച്ചർ, സതീഷ് കരിങ്ങാട്ട്, പി.ഗിരിജ, ഹരിനാരായണൻ ശിവരൂർ തുടങ്ങിയവർ സംസാരിച്ചു. 40 കുട്ടികൾ ഉൾപ്പെടെ 55 പേർ ക്യാമ്പിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് ആറു മണിക്ക് സമാപിക്കും.

No comments