കർണാടകയിലെ വാഹനാപകടത്തിൽ നീലേശ്വരം സ്വദേശി മരിച്ചു: രാജാസ് സ്കൂൾ അധ്യാപകൻ ഉൾപ്പെടെ 4 പേർക്ക് പരിക്ക്
കർണാടക മുരുഡേശ്വറിൽ ഉണ്ടായ വാഹനാപകടത്തിൽ നീലേശ്വരം സ്വദേശിയായ വിമുക്തഭടൻ മരിച്ചു.
കരുവാച്ചേരി എസ്.എസ്. കലാമന്ദിറിന് സമീപത്തെ സത്യനാഥ് - ഗായത്രി ദമ്പതികളുടെ മകൻ സാഗർനാഥ് (44) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ പടിഞ്ഞാറ്റംകൊഴുവലിലെ ടി.വി. അവിനാശ്, ഭാര്യ നീതു, മകൾ ആവണി (4), ഭാര്യാമാതാവ് ജാനകി എന്നിവർക്കും പരിക്കുണ്ട്. ഇവരെ മംഗളൂരുവിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീർത്ഥയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. സാഗർ സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം. മൃതദേഹം ഭട്കലിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സാഗർനാഥിന്റെ ഭാര്യ: ധനുശ്രീ. രണ്ട് ആൺമക്കൾ ഉണ്ട്. സഹോദരങ്ങൾ: സുഗീത് നാഥ് (ബാസ്കറ്റ് ബോൾ താരം, കെഎസ്ഇബി), ഡോ.സുഗന്ധ് നാഥ്.
No comments