മാലോം കാര്യോട്ട് ചാലിൽ ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വെളളരിക്കുണ്ട് മാലോം കാര്യോട്ട് ചാലിൽ ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു 52 എന്നിവരെയാണ് വീട്ടു പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടുപറമ്പിലെ കുളത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തത ലഭിച്ചിട്ടില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments