Breaking News

കൂട്ടുകാരുടെ വിജയത്തിളക്കത്തിന് സ്നേഹസമ്മാനം;മാതൃകയായി നീലേശ്വരം സെന്റ് ആൻസ് എ.യു.പി സ്കൂളിലെ നിഹാര

ട്രാക്കിലും ഫീൽഡിലും പൊരുതിജയിക്കുന്ന കൂട്ടുകാരുടെ കൈകളിൽ ഉയരേണ്ട ട്രോഫികൾക്ക് സ്വന്തം കരുതലിന്റെ സ്വർണ്ണത്തിളക്കമേകി ഒരു കൊച്ചുമിടുക്കി. ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിലെ വിജയികൾക്ക് നൽകാനുള്ള ട്രോഫി ഫണ്ടിലേക്ക് സാമ്പത്തിക സഹായം നൽകിയാണ് നീലേശ്വരം സെന്റ് ആൻസ് എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിഹാര വി.ടി വേറിട്ട മാതൃകയായത്.
​ചായ്യോം സ്വദേശികളായ സുനിൽകുമാർ , പ്രജീഷ ദമ്പതികളുടെ മകളായ നിഹാര, സ്കൂൾ കലോത്സവ വേദിയിൽ വെച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജിനും , ട്രോഫി കമ്മിറ്റി ചെയർമാൻ, നീലേശ്വരം നഗരസഭ കൗൺസിലറുമായ സതീശന് തുക കൈമാറി.

No comments