ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് 21, 22 തിയ്യതികളിൽ നീലേശ്വരത്ത്
41-ാമത് ജില്ലാ ജൂനിയർ ആൻഡ് സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ21, 22 തീയതികളിൽ നീലേശ്വരം ഇ. എം. എസ്. സ്റ്റേഡിയത്തിൽ നടക്കും.
നാൽപതോളം യൂണിറ്റുകളിൽ നിന്ന് 1200 പുരുഷ, വനിത കായിക താരങ്ങൾ വിവിധ ഇനങ്ങളിലായി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് കെ. വിജയ കൃഷ്ണൻ, സെക്രട്ടറി പി. ഗോപാലകൃഷ്ണൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പി.വി. ജനാർദനൻ അച്ചാംതുരുത്തി എന്നിവർ അറിയിച്ചു. 18 വയസിൽ താഴെയുള്ള ആൺ, പെൺ കുട്ടികളുടെയും 20 വയസിന് താഴെയും 20 വയസിന് മുകളിലും പ്രായമുള്ള പുരുഷ, വനിതകളുടെയും മത്സരങ്ങൾ സെപ്റ്റംബർ 21 ന് നടക്കും. 10, 12, 14, 16 വയസിൽ താഴെയുള്ള ആൺ, പെൺ കുട്ടികളുടെ മത്സരങ്ങൾ സെപ്റ്റംബർ 22 നാണ്. എല്ലാ വിഭാഗത്തിലെയും 500 മീറ്റർ ഓട്ടമത്സരം സെപ്റ്റംബർ 21 ന് വൈകുന്നേരവും എല്ലാ വിഭാഗത്തിലെയും നടത്ത മത്സരം സെപ്റ്റംബർ 22 ന് രാവിലെ 6. 30 നും എല്ലാ വിഭാഗത്തിലെയും 10, 000 മീറ്റർ ഓട്ട മത്സരം 22 ന് വൈകുന്നേരവും നടക്കും. 21 ന് രാവിലെ 9 മണിക്ക് മത്സരങ്ങൾ തുടങ്ങും. 10 മണിക്ക് നീലേശ്വരം നഗരസഭ പ്രതിപക്ഷ നേതാവ് ഇ. ഷജീർ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും 22 ന് വൈകുന്നേരം 5.30 ന് നീലേശ്വരം നഗരസഭ വൈസ് ചെയർപേഴ്സൺ പി. എം. സന്ധ്യ നിർവഹിക്കും.ആദ്യ ദിനം 86, രണ്ടാം ദിനം 100 എന്നിങ്ങനെ 186 ഇനങ്ങളിൽ മത്സരം.
No comments