Breaking News

മർച്ചന്റ്സ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി മടിക്കേരിയിൽ സംഘടിപ്പിച്ച പി.എസ്.ടി. ക്യാമ്പ് സമാപിച്ചു.

കെ.വി.വി.എസ്. മർച്ചന്റ്സ് യൂത്ത് വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മടിക്കേരിയിൽ സംഘടിപ്പിച്ച പി.എസ്.ടി. ക്യാമ്പ് 2026 സമാപിച്ചു.
മടിക്കേരി: കെ.വി.വി.എസ്. മർച്ചന്റ്സ് യൂത്ത് വിംഗ് കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മടിക്കേരിയിലെ Cherry Loft Luxury Resort-ൽ സംഘടിപ്പിച്ച പി.എസ്.ടി. ക്യാമ്പ് 2026 വിജയകരമായി സമാപിച്ചു. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർമാർ ക്യാമ്പിൽ പങ്കെടുത്തു.
സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യുവ വ്യാപാരികൾക്കിടയിൽ നേതൃത്വപരമായ കഴിവുകൾ വളർത്തുന്നതിനും പരസ്പര സൗഹൃദവും സഹകരണവും വർധിപ്പിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സെപ്റ്റംബർ 12, 13 തീയതികളിലായി നടന്ന ക്യാമ്പിൽ ഉദ്ഘാടന സമ്മേളനം, പ്രചോദനാത്മക നേതൃത്വ സെഷൻ, വിവിധ വിനോദപരിപാടികൾ, സൗഹൃദ കൂട്ടായ്മ, ജില്ലാ എക്സിക്യൂട്ടീവ് യോഗം എന്നിവ നടന്നു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, യൂണിറ്റ് തല പ്രവർത്തനങ്ങളുടെ ഏകോപനം, വ്യാപാര സമൂഹത്തിന്റെ ഉന്നമനം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
കെ.വി.വി.എസ്. സംസ്ഥാന വൈസ് പ്രസിഡന്റും കാസറഗോഡ് ജില്ലാ പ്രസിഡന്റുമായ ശ്രീ. അഹമ്മദ് ഷരീഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.വി.വി എസ്. മർച്ചന്റ്സ് യൂത്ത് വിംഗ് കാസറഗോഡ് ജില്ലാ കോർഡിനേറ്റർ ശ്രീ. അസീസ് എ. എ. മുഖ്യാതിഥിയായി. കെ.വി.വി.എസ്. ജില്ലാ സെക്രട്ടറി ദിനേശ്. കെ, ഹനീഫ് എന്നിവർ പങ്കെടുത്തു.
ക്യാമ്പിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യാപാരികൾക്ക്. ബിസിനസ് എമർജിങ് അവാർഡ്, ബിസിനസ് എക്സലൻസ് അവാർഡ്. എന്നീ പുരസ്കാരങ്ങളും നൽകി.
യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് നവാസ് ഇ. കെ., ജനറൽ സെക്രട്ടറി രഞ്ജിത്ത് കെ, ട്രഷറർ നൗഫൽ സി എ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ജില്ലയിലെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികൾ പങ്കെടുത്തു.

No comments