Breaking News

കാഞ്ഞങ്ങാട് നിയുക്ത എംഎൽഎ ഗോവിന്ദൻ പള്ളിക്കാലിന്റെ ആദ്യ പൊതു പരിപാടി നീലേശ്വരം നഗരസഭ കർമ്മസമിതി സമര ഉദ്ഘാടനം

കാഞ്ഞങ്ങാട് മണ്ഡലം നിയുക്ത എംഎൽഎ ഗോവിന്ദൻ പള്ളിക്കാലിന്റെ ആദ്യ പൊതു പരിപാടി നീലേശ്വരം നഗരസഭ കർമ്മസമിതി നടത്തുന്ന സ്വത്യ ഗ്രഹം സമരത്തിൻറെ ഉദ്ഘാടനം. ഇന്നലെ നടന്ന സമരം നഗരസഭ കൗൺസിലർ പി അഖിലേഷിന്റെ അധ്യക്ഷതയിലാണ് കാഞ്ഞങ്ങാടിന്റെ നിയുക്ത എംഎൽഎ അഡ്വക്കറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ നിർവഹിച്ചത്. കർമ്മസമിതിയുടെ നേതൃത്വത്തിൽ സർവകക്ഷികളും ചേർന്ന് നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച നിയുക്ത എംഎൽഎ ആകാശപാതക്കായുള്ള കർമ്മ സമിതിയുടെ പോരാട്ടത്തിന് തന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു മുൻ എം പി പി കരുണാകരൻ .മുൻ എം എൽ എ കെ പി സതീഷ് ചന്ദ്രൻ ,നഗരസഭ ചെയർമാൻ പി പി മുഹമ്മദ് റാഫി .കൺവീനർ ഇ ഷജീർ, പി എം സന്ധ്യ . മാമുനി വിജയൻ, അഡ്വ കെ പി നസീർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സി വി വിജയരാജ്, മൂസ പാട്ടില്ലത്ത് സുരേഷ് പുതിയേടത്ത്. പി വിജയകുമാർ. സി രാഘവൻ. പി ഭാർഗവി, ടി പി ലത, പീ വി സതീശൻ. ഇ ചന്ദ്രമതി . വി വി കുഞ്ഞികൃഷ്ണൻ. രമേശൻ കാര്യങ്കോട്. പ്രദിപൻഇട്ടപ്പുറം. ഓ വി രവി. പി ചന്ദ്രൻ മണിയാണി .കെ സതീശൻ. കെ നാരായണൻ ചന്ദ്രൻ മണിയാണി എന്നിവർ പ്രസംഗിച്ചു.ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി സുധാകരൻ കൊട്ടറ സ്വാഗതം പറഞ്ഞു .

No comments