മർച്ചന്റ്സ് യൂത്ത് വിങ് വ്യാപാരഭവന് മുന്നിൽ അടുപ്പ് കൂട്ടി സമരം നടത്തി
നീലേശ്വരം മർച്ചന്റ്സ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ വാണിജ്യ സിലിണ്ടർ വിലവർധനവിൽ കേന്ദ്രസർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് നിലേശ്വരം വ്യാപാരഭവന് മുന്നിൽ അടുപ്പ് കൂട്ടി സമരം നടത്തി. യൂത്ത് വിങ്ങ് പ്രസിഡന്റ് പി സക്കീറിന്റെ അധ്യക്ഷതയിൽ
നിലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡണ്ട് സി. വി. പ്രകാശൻ , നീലേശ്വരം മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ വിനോദ് കുമാർ വനിതാ വിംഗ് പ്രസിഡണ്ട് ജയലക്ഷ്മി സുനിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അംഗം ടിപി അഷറഫ് ബദരിയ എന്നിവർ സംസാരിച്ചു.
യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറി ടി ബാബു സ്വാഗതവും
ട്രഷറർ രാഘവേന്ദ്ര അശോക് നന്ദിയും പറഞ്ഞു
No comments