എസ്.വൈ.എസ്, കേരള മുസ്ലിം ജമാഅത്ത് മുൻ ജില്ലാ സാരഥിയും സോൺ മുൻ പ്രസിഡന്റുമായിരുന്ന കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിലെ സി.എച്ച്.ആലിക്കുട്ടി ഹാജി (75) അന്തരിച്ചു.
എസ്.വൈ.എസ്, കേരള മുസ്ലിം ജമാഅത്ത് മുൻ ജില്ലാ സാരഥിയും സോൺ മുൻ പ്രസിഡന്റുമായിരുന്ന കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിലെ സി.എച്ച്.ആലിക്കുട്ടി ഹാജി (75) അന്തരിച്ചു. കോട്ടച്ചേരി ബദരിയ മസ്ജിദ് കമ്മിറ്റി സെക്രട്ടറിയും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡിലെ പഴയ കാല വസ്ത്രവ്യാപാര സ്ഥാപനമായ ഫിർദൗസ് ഫാബ്രിക്സ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ പാർട്ണറും ആയിരുന്നു. കാഞ്ഞങ്ങാട് മേഖലയിൽ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനും മത-സാമൂഹിക രംഗങ്ങളിലും ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യവുമായിരുന്നു. മദീനയിലെ റൗളാ ശരീഫുമായി ആത്മബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം റമദാനിൽ റൗളാ ശരീഫ് മാത്രം ലക്ഷ്യമാക്കി യാത്രകളും നടത്തിയിരുന്നു. ഹറമുകളിൽ ദീർഘ നേരമിരുന്ന് ഖുർആൻ പാരായണത്തിലും സ്വലാത്തിലും മുഴുകുന്നതും പതിവായിരുന്നു. സമ്പാദ്യത്തിൽ വലിയൊരു ഭാഗം പാവപ്പെട്ടവർക്കായി മാറ്റി വച്ച് അശരണരായ നിരവധി കുടുംബങ്ങൾക്ക് പാർപ്പിടങ്ങൾ നിർമിച്ചു നൽകാനും അതിനായി സ്ഥലം വിട്ടു നൽകാനും മുന്നിട്ടിറങ്ങി. ഭാര്യമാർ: സീനത്ത് പാണത്തൂർ, പരേതയായ മുനീറ. മക്കൾ: നദീറലി, ആത്തിഖ, മർഹമത് റാഹില, ഫാത്തിമ, ഖദീജ, ബഷീർ. മരുമക്കൾ: ഉസ്മാൻ (ബല്ലാ കടപ്പുറം), മുസ്തഫ ഹാജി (നിടുങ്കണ്ട), അബ്ദുൽ അസീസ് അഷ്റഫി (പ്രമുഖ വാഗ്മി), നാസർ (ബല്ലാ കടപ്പുറം), ഷംന, ഹുസ്ന. സഹോദരങ്ങൾ: സി.എച്ച്. ബഷീർ, പരേതരായ സി.എച്ച്.കുഞ്ഞബ്ദുല്ല ഹാജി, സി.എച്ച്.മുഹമ്മദ് ഹാജി, സി.എച്ച്. മൊയ്തു ഹാജി, സി.എച്ച്. ഇബ്രാഹിം ഹാജി, സി.എച്ച്.ഇസ്മായിൽ ഹാജി, സി.എച്ച്. ആയിഷ. ഖബറടക്കം ഉച്ചയ്ക്ക് കൊവ്വൽപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
No comments