മുൻ എംഎൽഎയുടെ ഫോട്ടോ പതിച്ച് ലോൺ ആപ്പ്; ഭാര്യ പോലീസിൽ പരാതി നൽകി.
മുൻ എംഎൽഎയുടെ ഫോട്ടോ പതിച്ച് ലോൺ ആപ്പ്; ഭാര്യ പോലീസിൽ പരാതി നൽകി.
നീലേശ്വരം:മുൻ എംഎൽഎ എം നാരായണൻ്റെ പേരിൽ വ്യാജ ലോൺ ആപ്പ്.ജനകീയനായ മുൻ എം എൽ എയുടെയും ഭാര്യയുടെയും ഫോട്ടോ വെച്ചാണ് india bulls Dhani എന്ന പേരിൽ facebook ൽ പരസ്യം നൽകിയിട്ടുള്ളത്. ജനകീയ എം എൽ എ ആയിരുന്നതു കൊണ്ട് അദ്ദേഹത്തിൻ്റെ ഫോട്ടോ കണ്ട് സാധാരണക്കാരായ ആളുകൾ ഇതുമായി ഇടപാട് നടത്തി വഞ്ചിതരാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇതിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുവാൻ മുൻ എംഎൽഎയുടെ ഭാര്യ കെ എം സരോജിനി നീലേശ്വരം സബ്ബ് ഇൻസ്പെക്ടർക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
No comments