നീലേശ്വരം പൊതുജന വായനശാലയിൽ മാഞ്ചക്ക മേളം വിഭവപ്രദർശനം നടത്തി
നീലേശ്വരം പൊതുജന വായനശാല വനിതാ വേദിയുടെ നേതൃത്വത്തിൽ വായന വെളിച്ചം വായന കളരി കുട്ടികളുടെ അറിവിലേക്കായി മാങ്ങ, ചക്ക വിഭവങ്ങളുടെ പ്രദർശനം നടത്തി. 50 ഓളം വിഭവങ്ങൾ ചടങ്ങിൽ പ്രദർശിപ്പിച്ചു.
വനിതാവേദി പ്രസിഡന്റ് ബിന്ദു പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിത കെ. എം. സ്വാഗതം പറഞ്ഞു. ആനന്ദവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. വായന വെളിച്ചം കൺവീനർ ഗോപിക ഷൈജു വായനശാല സെക്രട്ടറി വേണുഗോപാൽ നായ, ഗിരിജ പി, സജിത എം,സതീഷ് കരിങ്ങാട്, സി എം ഗോപിനാഥൻ നായർ എന്നിവർ നേതൃത്വം നൽകി. 40 ഓളം കുട്ടികളും മുപ്പതോളം വനിതകളും മറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു
No comments