കാലിച്ചാമരം ക്രഷറിൽ അനിശ്ചിത കാല തൊഴിലാളി സമരം ആരംഭിച്ചു.
കാലിച്ചാമരം സിനിഷ് ക്രഷറിലെ രണ്ട് തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ട മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം തുടങ്ങി. കാലിച്ചാമരം കേന്ദ്രീകരിച്ച് നുറുകണക്കിന്തൊഴിലാളികൾ പങ്കെടുത്ത് പ്രകടനം ആരംഭി' ച്ചു.തുടർന്ന് അനിശ്ചിത കാല സമരം സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി പി. മണി മോഹൻ ഉൽഘാടനം ചെയ്യതു.
കഴിഞ്ഞ പതിനൊന്ന് വർഷമായി ജോലി ചെയ്യുന്ന നിർമാണ തൊഴിലാളി കരിന്തളം ഈസ്റ്റ് ഡിവിഷൻ കമ്മറ്റി പ്രസിഡണ്ട് സി. പുഷ്പ്പൻ.കെ. അനു .എന്നി തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. സ്ഥാപനത്തിൽ നിർമ്മാണ തൊഴിലാളി യൂണിയൻ സി ഐ ടി യു രൂപികരിച്ചതിന്റെ പേരിലാണ് പ്രതികാരനടപടി സ്വീകരിച്ചത്. തൊഴിലാളികളെ തിരിച്ചെടുക്കും വരെ സ്ഥാപനത്തിൽ പണിമുടക്ക് ഉൾപ്പെടെയുള്ള പ്രക്ഷോഭം വരും ദിവസങ്ങളിൽ നടക്കും 'പാറക്കോൽ രാജൻ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് എം.വി.ചന്ദ്രൻ . ഏരിയാ സെക്രട്ടറി പി.വിജയൻ. സി ഐ ടി യു ഏരിയാ പ്രസിഡണ്ട് എം.കുഞ്ഞമ്പു.. കെ.അനിത പി.വി.സുജാത ,കയ നി മോഹനൻ . വരയിൽ രാജൻ . പി.കൃഷ് ണൻ.കെ.സുകുമാരൻ . ഒ എം' ബാലകൃഷ്ണൻ മാസ്റ്റർ . എന്നിവർ സംസാരിച്ചു സമരസഹായസമിതി കൺവീനർ അഡ്വ.പി. ലോജിത് സ്വാഗതം പറഞു
No comments