Breaking News

ജില്ലാ സ്കൂൾ കായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു.

ചായ്യോത്ത് ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ ആതിഥേയത്വത്തിൽ നാളെ നീലേശ്വരത്ത് തുടങ്ങുന്ന ജില്ലാ സ്കൂൾ കായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു.
നീലേശ്വരം പ്രസ് ഫോറത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എം.രാജൻ ജനറൽ കൺവീനർ എം. സുനിൽ കുമാറിന് നൽകി പ്രകാശനം നിർവഹിച്ചു. സംഘാടക സമിതി കൺവീനർ കെ.ടി. സീമ, വൈസ് ചെയർമാൻ പി. മനോഹരൻ, മീഡിയ ആന്റ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ നികേഷ് മാടായി, ജില്ലാ സ്കൂൾ സ്പോർട്സ് ആന്റ് ഗെയിംസ് അസോസിയേഷൻ കോ-ഓർഡിനേറ്റർ ടി. ആർ. പ്രീതിമോൾ, അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.വി. ബിജു, ചായ്യോത്ത് സ്കൂൾ സ്റ്റാഫ് സെക്രട്ടറി പി.വി. സുനിൽ, സീനിയർ അസിസ്റ്റന്റ് പി.വി.സുകുമാരൻ, പി. ദീപേഷ് കുമാർ എന്നിവർ സംബന്ധിച്ചു.

No comments