മംഗലാപുരം നെല്യാടിക്കടുത്ത് വാഹനാപകടം :എരിക്കുളത്തെ യുവാവ് മരിച്ചു.
മംഗലാപുരം നെല്യാടിക്കടുത്ത് ദേശീയപാതയിൽ ഉണ്ടായ ബൈക്കപകടത്തിൽ മടിക്കൈ എരിക്കുളത്തെ യുവാവ് മരിച്ചു. . നീലേശ്വരം സർവീസ് സഹകരണ ബാങ്ക് മാർക്കറ്റ് ശാഖക്ക് മുന്നിൽ തട്ടുകട നടത്തിയിരുന്ന വി.ചിണ്ടന്റെയും മാലിനിയുടെയും മകൻ വി.റിജേഷാണ് (33) മരിച്ചത്. ഭാര്യ: ഡോ. കൃഷ്ണപ്രഭ (ആയുർവേദ ഡോക്ടർ, മംഗലാപുരം). സഹോദരങ്ങൾ: മനീഷ്, പ്രജീഷ്. സംസ്കാരം നാളെ രാവിലെ 10ന് എരിക്കുളത്ത്.
No comments