Breaking News

68-ാമത് ജില്ലാ സ്കൂൾ കായികമേള നാളെ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയത്തിൽ തുടങ്ങും.

68-ാമത് ജില്ലാ സ്കൂൾ കായികമേള നാളെ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയത്തിൽ തുടങ്ങും.
ചായ്യോത്ത് ഗവ. ഹയർ സെക്കന്ററി സ്കൂളാണ് ആതിഥ്യമരുളുന്നത്. ജില്ലയിലെ 7 സബ് ജില്ലകളിൽ നിന്ന് സബ് ജൂനിയർ , ജൂനിയർ, സീനിയർ, ആൺ, പെൺ വിഭാഗത്തിലായി 1500 കായിക താരങ്ങളും 150 ഒഫീഷ്യൽസും പങ്കെടുക്കും. റിലെ മത്സരമുൾപ്പെടെ 95 ഇനങ്ങളിലാണ് മൂന്ന് ദിവസങ്ങളിലായി മത്സരം സംഘടിപ്പിക്കുന്നത്. 17 ന് അധ്യാപകർക്കുള്ള മത്സരങ്ങൾ നടക്കും.അധ്യാപകർക്ക് പുരുഷവിഭാഗത്തിൽ 40 ന് മുകളിൽ,40 ന് താഴെ കാറ്റഗറിയിലും, അധ്യാപികമാർക്ക് 30 ന് മുകളിൽ, 30ന് താഴെ കാറ്റഗറിയിലും 100, 400 M, 1500 , 200 ഷോട്പുട്, ലോങ്ങ് ജമ്പ് എന്നീ ഇനങ്ങളിലാണ് അധ്യാപകർക്കുള്ള മത്സരങ്ങൾ. ജില്ലാ മത്സരങ്ങളിൽ നിന്ന് 1, 2, 3 സ്ഥാനം നേടുന്ന കായിക താരങ്ങൾ ഈ മാസം 25 മുതൽ 30 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന കായിക മേളയിൽ ജില്ലാ ടീമിന് വേണ്ടി പങ്കെടുക്കും. കായിക മേളയുടെ ഭാഗമായി ഇ എം എസ് സ്റ്റേഡിയത്തിൽ കൊളുത്താനുള്ള ദീപശിഖയുടെ റാലി കഴിഞ്ഞ വർ ഷത്തെ ആതിഥേയരായ ജി എച്ച് എസ് ബാനം സ്കൂളിൽ നിന്നും ഈ വർഷത്തെ ആതിഥേയ വിദ്യാലയമായ ജി എച്ച് എസ് എസ് ചായോത്ത് സ്കൂളിലേക്ക് ദേശീയ,സംസ്ഥാന കായിക താരങ്ങളുടെ അകമ്പടിയോടെ ഇന്ന് വൈകുന്നേരം 3.30 ന് എത്തിച്ചേരും. നാളെ രാവിലെ 10.30 മണിക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം പി ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം നിർവഹിക്കും. സെപ്റ്റംബർ 18 ന് വൈകിട്ട് 4 നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ നിർവഹിക്കും. സന്ദീപ് വാര്യർ എം എൽ എ വിജയികൾക്കുള്ള സമ്മാനം നൽകും. പരിപാടികൾ വിശദീകരിക്കാൻ നടത്തിയ വാർത്ത സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എം രാജൻ, ജനറൽ കൺവീനർ എം. സുനിൽ കുമാർ, കൺവീനർ കെ. ടി സീമ, വൈസ് ചെയർമാൻ പി മനോഹരൻ, നികേഷ് മാടായി, ജില്ലാ സ്കൂൾ സ്പാർട്സ് ആന്റ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി കെ.വി. ബിജു, സ്പോർട്സ് കോ-ഓർഡിനേറ്റർ ടി. ആർ. പ്രീതി മോൾ, പി. ദീപേഷ് കുമാർ, പി വി സുനിൽ, പി വി സുകുമാരൻ എന്നിവർ പങ്കെടുത്തു.

No comments