Breaking News

നീലേശ്വരം കോട്ടപ്പുറം നാടകോത്സവം നവംബറിൽ

നീലേശ്വരം കോട്ടപ്പുറം ശ്രീ വൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റ്‌ കാരുണ്യ പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അഖില കേരള നാടകോത്സവം നവംബർ മാസം അവസാന വാരം നടത്താൻ സംഘാടകസമിതി രൂപീകരിച്ചു.
കോട്ടപ്പുറം വൈകുണ്ഠം ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം പ്രശസ്ത കവയത്രിയും, അഭിനേത്രിയുമായ സി പി ശുഭ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ നീലേശ്വരം നഗരസഭ കൗൺസിലർ പി വി സതീശൻ, കോട്ടപ്പുറം ക്ഷേത്രം പ്രസിഡന്റ്‌ 
വി കൃഷ്ണൻ മാസ്റ്റർ, പി സി സുരേന്ദ്രൻ നായർ, ഏറമ്പുറം മുഹമ്മദ്‌, മാട്ടുമ്മൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
മാട്ടുമ്മൽ കൃഷ്ണൻ (ചെയർമാൻ), അരവിന്ദൻ മുണ്ടേമ്മാട്( വർക്കിങ് ചെയർമാൻ)
ടി വി സജീവൻ (ജനറൽ സെക്രട്ടറി),
ടി വി ഭാസ്കരൻ, എം വി ഭരതൻ (പ്രോഗ്രാം ),
പി സി സുരേന്ദ്രൻ നായർ, ഗണേശൻ എ ( സാമ്പത്തികം ),
കോസുമ്മൽ കൃഷ്ണൻ, പി വി നാരായണൻ ( സ്റ്റേജ് & സൗണ്ട് ), ഒ വി രമേഷ്, എം പി ചന്ദ്രൻ മാസ്റ്റർ ( പബ്ലിസിറ്റി), സത്യൻ കൊയമ്പുറം( ഭക്ഷണം) എന്നിവരടങ്ങുന്ന സംഘാടക സമിതിയെ തെരഞ്ഞെടുത്തു.
യോഗത്തിൽ അരവിന്ദൻ മുണ്ടേമ്മാട്‌ അധ്യക്ഷത വഹിച്ചു. ടി വി സജീവൻ സ്വാഗതവും ഭാസ്കരൻ ടി വി നന്ദിയും പറഞ്ഞു.

No comments