ജില്ലാ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ തുടങ്ങി
41-ാമത് ജില്ലാ അത് ലറ്റിക് സ് ചാമ്പ്യൻഷിപ്പ് നീലേശ്വരം ഇഎം.എസ്. സ്റ്റേഡിയത്തിൽ തുടങ്ങി.
നിലേശ്വരം നഗരസഭ കൗൺസിലർ ഇ. ഷജീർ ഉദ്ഘാടനം ചെയ്തു. ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് കെ. വിജയ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും നിരീക്ഷകനുമായ എം.ടി.പി. അഷ്റഫ്, അസോസിയേഷൻ സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പി.വി. ജനാർദ്ദനൻ അച്ചാംതുരുത്തി, വൈസ് പ്രസിഡന്റ് ടി.വി.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി പി. ഗോപാലകൃഷ്ണൻ സ്വാഗതവും ട്രഷറർ ടി.ശ്രീധരൻ നായർ നന്ദിയും പറഞ്ഞു.18 വയസിൽ താഴെയുള്ള ആൺ, പെൺ കുട്ടികളുടെയും 20 വയസിന് താഴെയും 20 വയസിന് മുകളിലും പ്രായമുള്ള പുരുഷ, വനിതകളുടെയും മത്സരങ്ങളാണ് ആദ്യ ദിനം നടക്കുന്നത്. 10, 12, 14, 16 വയസിൽ താഴെയുള്ള ആൺ, പെൺ കുട്ടികളുടെ മത്സരങ്ങൾ സെപ്റ്റംബർ 22 നാണ്. എല്ലാ വിഭാഗത്തിലെയും നടത്ത മത്സരം സെപ്റ്റംബർ 22 ന് രാവിലെ 6. 30 നും എല്ലാ വിഭാഗത്തിലെയും 10, 000 മീറ്റർ ഓട്ട മത്സരം 22 ന് വൈകുന്നേരവും നടക്കും. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും 22 ന് വൈകുന്നേരം 5.30 ന് നീലേശ്വരം നഗരസഭ വൈസ് ചെയർപേഴ്സൺ പി. എം. സന്ധ്യ നിർവഹിക്കും.
No comments