നീലേശ്വരം കൊയാമ്പുറം ഇട്ടപ്പുറം പ്രകാശന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് ബൈക്കിന് തീപിടിച്ചത്. അജ്ഞാതർ തീവച്ചു നശിപ്പിച്ചതാകാമെന്ന് സംശയിക്കുന്നു. നഗരസഭ കൗൺസിലർ ഇ.ഷജീർ സംഭവസ്ഥലം സന്ദർശിച്ചു സന്ദർശിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം എന്നും ബൈക്ക് തീ വെച്ച് നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഷജീർ പോലീസിനോട് ആവശ്യപ്പെട്ടു
No comments