തൃക്കരിപ്പൂരിൽ 'ജ്യോതി സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചു
ജ്യോതി ഭവൻ സ്കൂൾ ഫോർ ദി ഹിയറിങ് ഇമ്പേഡ് ചായോത്തും, ക്രിസ്തുരാജ് ഹോസ്പിറ്റൽ തൊക്കിലങ്ങാടിയും സംയുക്തമായി നടത്തുന്ന ജ്യോതി സൗജന്യ മെഡിക്കൽ ക്യാമ്പും, മരുന്നു വിതരണവും തൃക്കരിപ്പൂർ പഞ്ചായത്ത് ഹാളിൽ വെച്ച് ഞായറാഴ്ച രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട തൃക്കരിപ്പൂർ എംഎൽഎ ശ്രീ സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത മീറ്റിംഗിൽ സ്വാഗതം അർപ്പിച്ചത് സിസ്റ്റർ ഫിൻസി തോമസ് (ജ്യോതി ഭവൻ സ്കൂൾ ഫോർ ഹിയറിംഗ് ഇമ്പേഡ് സ്കൂൾ ഹെഡ്മിസ്ട്രസ്).
ശ്രീമതി സാജിത സഫറൂ ഉള (പഞ്ചായത്ത് പ്രസിഡൻറ്) അധ്യക്ഷത വഹിച്ചു.
ആശംസകൾ നൽകിയത് നജീബ് ടി എസ് (വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗ്രാമപഞ്ചായത്ത്)
എ ടി .സന്തോഷ് കുമാർ സെക്രട്ടറി ഗ്രാമപഞ്ചായത്ത്.
നന്ദി ബിനു ടി ജി (ജ്യോതി ഭവൻ സ്കൂൾ)
ജനറൽ മെഡിസിൻ ,ശിശുരോഗ വിഭാഗം, ഇഎൻ ടി ,അസ്ഥിരോഗ വിഭാഗം , ഗൈനക്കോളജി,ഓഡിയോളജി ,സ്പീച്ച് തെറാപ്പി എന്നീ വിഭാഗങ്ങൾ ആയിരുന്നു ക്യാമ്പിന്റെ സേവനങ്ങൾ. നൂറുകണക്കിന് രോഗികൾ ക്യാമ്പിൽ പങ്കെടുത്ത് ക്യാമ്പിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തി.
No comments