സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റ്: ഇരട്ടസ്വർണവുമായി നീലേശ്വരം സ്വദേശി
എറണാകുളത്ത് നടന്ന മലയാളി മാസ്റ്റേഴ്‌സ് 43-ാം സംസ്ഥാന മീറ്റിൽ നീലേശ്വരം സ്വദേശിക്ക് ഇരട്ട സ്വർണം.
ഇ. ബാലൻ നമ്പ്യാരാണ് 3000 മീറ്റർ നടത്തത്തിലും 400 മീറ്റർ ഓട്ടത്തിലും സ്വർണമെഡലുകൾ നേടിയത്. 100 മീറ്റർ ഓടത്തിൽ വെങ്കലവും നേടി. ദേശീയ, സംസ്ഥാന മീറ്റുകളിൽ ഇതിന് മുൻപും നിരവധി മെഡലുകൾ നേടിയിട്ടുണ്ട് ഇദ്ദേഹം. കേരളത്തിലെ ഫുട്‌ബോൾ റഫറിമാരിൽ ഏറ്റവും മുതിർന്നയാളാണ് 80 വയസ് പിന്നിട്ട ഇദ്ദേഹം. ഒക്ടോബർ 11 മുതൽ 13 വരെ കോയമ്പത്തൂർ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ് ഇദ്ദേഹം. റിട്ട. അധ്യാപിക ഗിരിജയാണ് ഭാര്യ. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ തിരക്കഥാകൃത്തും കാഞ്ഞങ്ങാട് നഗരസഭയിലെ റവന്യൂ ഇൻസ്‌പെക്ടറുമായ സുജിത് നമ്പ്യാർ, ബെംഗളൂരുവിൽ ഐ. ടി. പ്രൊഫഷണൽ ആയ സന്ദീപ് നമ്പ്യാർ, ദുബായിൽ ബിസിനസ് മാനേജരായി ജോലി ചെയ്തു വരുന്ന സുദീപ് നമ്പ്യാർ എന്നിവരാണ് മക്കൾ.
No comments