Breaking News

വ്യാപാരി വ്യവസായി സമിതി കാസർഗോഡ് ജില്ലാ സമ്മേളനം: പാലക്കുന്നിൽ തെരുവോര ചിത്രരചനാ മത്സരം നടത്തി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസർഗോഡ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തെരുവോര ചിത്രരചനാ മത്സരം പാലക്കുന്നിൽ സംഘടിപ്പിച്ചു.
ഉദയൻ പാലായി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.ദിവാകരൻ ആറാട്ട് കടവ് അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ കൈരളി , അനിത സി , അബൂബക്കർ, ബി.കെ.മുഹമ്മദ് കുഞ്ഞി, എന്നിവർ പ്രസംഗിച്ചു.
അഷറഫ് മുതിയക്കാൽ സ്വാഗതവും, എൻ.കെ.ഗോപാലൻ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ അടുക്കം 100ലേറെ പേർ മത്സരത്തിൽ പങ്കെടുത്തു.

No comments