മനുഷ്യാവകാശ നിയമ പഠന ക്ലാസ്സ് സംഘടിപ്പിച്ചു
ഭാരതീയ ഹ്യൂമൻ റൈറ്സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരം രാജാസ് ഹൈ സ്കൂൾ എൻ സി സി ട്രൂപ്പ് നമ്പർ 40ന്റെ സഹകരണത്തോടെ മനുഷ്യാവകാശ നിയമ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. ബി എച് ആർ എഫ് ജില്ലാ പ്രസിഡന്റ് എം പി ശ്രീധരൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ രാജാസ് ഹയർ സെക്കന്ററി സ്കൂൾ പി ടി എ പ്രസിഡന്റ് വിനോദ്കുമാർ അരമന ഉത്ഘാടനം ചെയ്തു.കേരള കേന്ദ്ര സർവകലാശാല മുൻ രജിസ്ട്രാർ ഡോ :എം മുരളീധരൻ നമ്പ്യാർ ക്ലാസ്സെടുത്തു. തമ്പാൻ തളിയിൽ, ടി രാജീവൻ, പത്മനാഭൻ അയ്യപ്പൻകോട്ട, പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
No comments