Breaking News

അന്തരിച്ച സിപിഎം പ്രവർത്തകൻ മരക്കാപ്പ് കടപ്പുറത്തെ അത്തിക്കാവിൽ അലവിയുടെ വീട് സിപിഎം സംസ്ഥാന കമ്മിററി അംഗവും മുൻ എംഎൽഎയുമായ കെ.പി.സതീഷ് ചന്ദ്രൻ സന്ദർശിച്ചു

അന്തരിച്ച സിപിഎം പ്രവർത്തകൻ മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കരയിലെ അത്തിക്കാവിൽ അലവിയുടെ വീട് സിപിഎം സംസ്ഥാന കമ്മിററി അംഗവും മുൻ എംഎൽഎയുമായ കെ.പി.സതീഷ്ചന്ദ്രൻ സന്ദർശിച്ചു.
സൗമ്യനായ അലവിയുടേത് എല്ലാവർക്കും ഇഷ്പ്പെടുന്ന വ്യക്തിത്വമായിരുന്നു എന്ന് കെ.പി.എസ് അനുസ്മരിച്ചു. തന്റേതുൾപ്പെടെ നീലേശ്വരത്തെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന മിക്കവരുടെയും വസ്ത്രങ്ങൾ ഇസ്തിരിയിട്ട് നൽകിയിരുന്നതും അലവിയിരുന്നുവെന്നതും കൂട്ടിച്ചേർത്തു. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.സുകുമാരൻ, എൻ. പ്രിയേഷ്, ലോക്കൽ സെക്രട്ടറി ശബരീശൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.പി.കരുണാകരൻ, പ്രദീപൻ മരക്കാപ്പ്, മണി അനന്തംപള്ള, ബ്രാഞ്ച് സെക്രട്ടറി സുഹാസ് എന്നിവരും കൂടെയുണ്ടായി.

No comments