സ്കൂൾ പെർഫോമൻസ് അവാർഡ് നീലേശ്വരം ജിഎൽപി സ്കൂളിന് അഭിമാന നേട്ടം
സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായുള്ള സ്കൂൾ പെർഫോമൻസ് അവാർഡിൽ ജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയമായി നീലേശ്വരം ജി.എൽ പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സ്കൂൾ സംസ്ഥാനതല മത്സരത്തിനും അർഹത നേടി. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നാണ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളെ കണ്ടെത്തിയത്.
സമഗ്ര വികസന നയങ്ങൾക്ക് പ്രദേശത്തെ പുരോഗമന പ്രസ്ഥാനങ്ങളും നാട്ടുകാരും പിടിഎയും നൽകിയ ശക്തമായ പിന്തുണയാണ് ഈ ചരിത്ര വിജയത്തിന് അടിത്തറ പാകിയത്. 2025-26 അക്കാ ദമിക വർഷത്തിൽ വിവിധ മേഖലകളിലായി സ്കൂൾ നേടിയ സർവ്വതോന്മുഖ മുന്നേറ്റമാണ് ഈ വിജയം കൈവരിക്കുന്നതിന് കാരണമായത്.
വിദ്യാർത്ഥി പ്രവേശനത്തിലെ വർദ്ധന, എൽ എസ് എസ് പരീക്ഷയിൽ 31 കുട്ടികൾക്ക് ലഭിച്ച ഉജ്ജ്വലവിജയം, മേളകളിലെ തിളക്കമാർന്ന നേട്ടങ്ങൾ എന്നിവ നിർണായകമായി. സ്കൂൾ കലോത്സവം, ശാസ്ത്രമേള, ഗണിതശാസ്ത മേള പ്രവൃത്തി പരിചയ മേള എന്നിവയിലെ ചാമ്പ്യൻഷിപ് എന്നിവ നേടിയാണ് സ്കൂൾ ഈ നേട്ടത്തിലേക്ക് എത്തിയത്
കഴിഞ്ഞ വർഷം കൈറ്റ് നടത്തിയ ഹരിത വിദ്യാലയം 4.0 റിയാലിറ്റി ഷോയിൽ സംസ്ഥാനത്ത് മികച്ച രണ്ടാമത്തെ പ്രൈമറി വിദ്യാലയമായും നീലേശ്വരം ജി.എൽ പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാതൃഭൂമി സീഡ് ഹരിതമുകുളം പുരസ്കാരം മലയാള മനോരമ ഫുൾ എപ്ലസ് അവാർഡ് മികച്ച സ്റ്റുഡന്റ്സ് സേവിങ്സ് സ്കൂളിനുള്ള പുരസ്കാരം തണൽ സാംസ്കാരിക വേദി ഏർപ്പെടുത്തിയ തണൽ - കെ.എം ജോസ് പുരസ്കാരം തുടങ്ങി വിദ്യാലയം നേടിയ മികവുകൾ അനേകമാണ്
ഡിജിറ്റൽ പഠനോപകരണങ്ങ ളുടെ ഫലപ്രദമായ ഉപയോഗം, ഇക്യൂബ് ഇംഗ്ലീഷ് പരിശീലനം ചിട്ടയായ എസ്ആർജി പ്രവർത്തനങ്ങൾ, അധ്യാപക പരിശീലന ത്തിലെ നൂറു ശതമാനം പങ്കാളി ത്തം എന്നിവയോടൊപ്പം പഠന ത്തിൽ പിന്നോക്കം നിൽക്കുന്നവ ർക്കും പ്രതിഭാധനരായ കുട്ടികൾ ക്കുമായി പ്രത്യേക പദ്ധതികളും സ്കൂളിൽ മാതൃകാപരമായി നടപ്പി ലാക്കി വരുന്നു. മികച്ച സയൻസ് ലാബ്, മികച്ച വായനക്കാരെ സൃഷ്ടിക്കുന്ന അക്ഷരക്കൂട് വായനായിടം, കുട്ടികളുടെ സർഗവാസനകള വതരിപ്പിക്കുന്ന കിളിക്കൊഞ്ചൽ കുട്ടികളുടെ റേഡിയോ വാർത്താനേരം യൂട്യൂബ് ചാനൽ, വിദ്യാലയത്തെ സമൂഹമധ്യത്തിലേക്ക് നയിക്കുന്ന സർഗകൂടാരം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയുടെ കാര്യ ക്ഷമമായ പ്രവർത്തനം, മികച്ച ഭൗതിക സാഹചര്യങ്ങൾ, അമ്മമാർക്ക് ഐ ടി പരിശീലനം നൽകുന്ന സ്മാർട്ട് മോ പിടിഎ, എസ് എം സി എംപിടിഎ സമിതികളുടെ നിരന്തര ഇടപെടലുകൾ എന്നിവയും മുന്നേറ്റത്തിന് കരുത്തുപകർന്നു. അക്കാദമിക അക്കാദമികാനുബന്ധ സാമൂഹ്യ മേഖലകളിൽ തങ്ങളുടെ തനതു പ്രവർത്തനങ്ങളിലൂടെ മികവുപുലർത്തിയ വിദ്യാലയം ജില്ലയ്ക്കുതന്നെ മാതൃകയാണ്.
ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിന് പുരസ്കാരമായി 50,000 രൂപ ക്യാഷ് പ്രൈസ് ലഭി ക്കും. സംസ്ഥാനതല മത്സ ത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാ നങ്ങളിലെത്തുന്ന വിദ്യാലയങ്ങൾ ക്ക് യഥാക്രമം അഞ്ച് ലക്ഷം, മു ന്ന് ലക്ഷം, ഒരു ലക്ഷം രൂപ വീത മാണ് സർക്കാർ പുരസ്കാരം നൽ കുന്നത്.
No comments