Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെ ഉദ്ഘാടനം നടത്തി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് ദേശീയ വ്യാപാരി ദിനത്തിന്റെ ഭാഗമായി നീലേശ്വരം മെയിൻ ബസാറിൽ വ്യാപാര ഭവന് സമീപം നിർമ്മിച്ച ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെ ഉദ്ഘാടനം നടത്തി. തൃക്കരിപ്പൂർ എംഎൽഎ ശ്രീ സന്ദീപ് വാര്യർ നിർവ്വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് കെ.വി.സുരേഷ് കുമാറിന്റെ അധ്യക്ഷത വഹിച്ചു.നീലേശ്വരം നഗരസഭ ചെയർമാൻ പി.പി.മുഹമ്മദ് റാഫി മുഖ്യാതിഥിയായി , വാർഡ് കൗൺസിലർ രാജം,
 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നീലേശ്വരം ടൗൺ ബ്രാഞ്ച് മാനേജർ നീനു മാത്യു, യൂണിറ്റ് വൈസ് പ്രസിഡന്റ്മാരായ എം.ജയറാം , സി.വി. പ്രകാശൻ, ടി.വി. തമ്പാൻ, സി.എച്ച്.അബ്ദുൾ റഷീദ്, സെകട്ടറിമാരായ പി.വി. പവിത്രൻ, ശശീധരൻ പാണ്ടിക്കോട്, കെ. എം. തുളസിദാസ് ,എം.ചന്ദ്രൻ എന്നിവർ സംസാരിച്ചു.
  യൂണിറ്റ് ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ സ്വാഗതവും ട്രഷറർ എം.മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു.

No comments