നീലേശ്വരത്തെ പഴയപാലം പൊളിക്കാനുള്ള നടപടി വേഗത്തിലാക്കണം :നീലേശ്വരം നഗരസഭ ജനകീയ കർമ്മസമിതി
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നീലേശ്വരം പഴയപാലം പൊളിച്ചു പുതിയ പാലം പണിയുവാനുള്ള നടപടി ഉടൻ ആരംഭിക്കണമെന്ന് നീലേശ്വരം ജനകീയ സമര സമിതി ചെയർമാനും നഗരസഭ ചെയർമാനുമായ പി പി മുഹമ്മദ് റാഫി ദേശീയപാത അതോറിറ്റി ഡെപ്യൂട്ടി ജനറൽ മാനേജർ എ ഹരികുമാറിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
പഴയ പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കുവാൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഗരി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പാലം പൊളിക്കാനുള്ള നടപടിക്രമങ്ങൾക്ക് വേഗത കൂട്ടണമെന്നും കേന്ദ്രമന്ത്രി നിർദ്ദേശിച്ചത് പോലെ അടിപ്പാതകൾക്ക് വീതി കൂട്ടാനും ഫൂട്ട് ഒവർ ബ്രിഡ്ജ് പണിയാനും ദേശീയ പാതയിൽ നീലേശ്വരത്ത് എക്സിറ്റും എൻട്രിയും സ്ഥാപിക്കാനും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ ദേശീയപാത അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ നീലേശ്വരത്ത് സന്ദർശനം നടത്തണമെന്നും ചെയർമാൻ നിവേദനത്തിൽ ആവശ്യപ്പെട്ടു. നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ സതീശൻ കൗൺസിലർ പി യു രാമകൃഷ്ണൻ എന്നിവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
No comments