Breaking News

നീലേശ്വരം ജി എൽ പി സ്കൂളിൽ സ്കൂൾ ബസ് അനുവദിക്കണം

വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഏർപ്പെടുത്തുന്നതിനായി പുതിയ സ്കൂൾ ബസ് അനുവദിക്കണമെന്ന് ഗവൺമെൻറ് എൽ പി സ്കൂൾ നിലേശ്വരം അധ്യാപക രക്ഷാകർക്ക് സമിതി ജനറൽബോഡിയോഗം ആവശ്യപ്പെട്ടു നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന കുട്ടികൾ വാഹന സൗകര്യം ഇല്ലാത്തത് മൂലം കടുത്ത യാത്ര പ്രയാസം ആണ് അനുഭവിച്ചു വരുന്നത് . വിദ്യാഭ്യാസ മേഖലയിൽ അക്കാദമിക അക്കാദമികാനുബന്ധ മേഖലയിൽ സംസ്ഥാന തലത്തിൽ മികവു പുലർത്തിയ വിദ്യാലയത്തിൽ നാടിൻറെ വിവിധഭാഗങ്ങളിൽ നിന്നായി മൂന്നൂറോളം കുട്ടികൾ പഠിച്ചു വരുന്നുണ്ട് ഇവരിൽ ഭൂരിഭാഗവും സ്വകാര്യ വാഹനങ്ങളിലും മറ്റുമായാണ് വിദ്യാലയത്തിൽ എത്തേണ്ടി വരുന്നത്. നിലവിലുള്ള വാഹനം കാലപ്പഴക്കത്താൽ ഉപയോഗിക്കാൻ പ്രയാസകരമായ സാഹചര്യമാണുള്ളത്. ഗ്രാമീണ മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി വിദ്യാലയത്തിൽ എത്താനായി പുതിയ സ്കൂൾ ബസ് അനുവദിക്കേണ്ടത് അത്യാവശ്യമാണ്
പി ടി എപ്രസിഡണ്ട് ദീപു എം വി യുടെ അധ്യക്ഷതയിൽ നടന്ന യോഗം വാർഡ്കൗൺസിലർ വി രാജം.ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വിനോദ് പി എസ് എം സി ചെയർമാൻപി കെ രതീഷ് എം പി ടി എ പ്രസിഡണ്ട് സിന്ധു നഗരസഭ മുൻ ചെയർപേഴ്സൺ വി ഗൗരി തുടങ്ങിയവർ പ്രസംഗിച്ചു.ഹെഡ്മാസ്റ്റർ ബിജു പി കെ റിപ്പോർട്ട് അവതരിപ്പിച്ചു സീമ വി നന്ദി പറഞ്ഞു.
 പി.ടി എ പ്രസിഡണ്ടായി അഡ്വക്കേറ്റ് നസീർ കെ പി , വൈസ് പ്രസിഡണ്ടായി ദീപു എം വി ,എസ് എം സി ചെയർമാനായി പി കെ രതീഷ് ,വൈസ് ചെയർമാൻ സേതു.വി, എം പി ടി എ പ്രസിഡണ്ടായി കാവ്യ പി വി , വൈസ് പ്രസിഡണ്ടായി സൗമ്യ. ബി എന്നിവരെയും തെരഞ്ഞെടുത്തു.

No comments