Breaking News

കോളംകുളം പുലയനടുക്കത്ത് ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും നടത്തി

കോളംകുളം : പുലയനടുക്കം മഹാത്മഗാന്ധി വായനശാല. ,പ്രിയദർശിനി സ്വയം സഹായ സംഘം, ജവഹർ ബാലജനസഖ്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള ഓണാഘോഷവും സാംസ്‌കാരികസമ്മേളനവും ഉദുമ എം.എൽ എ. കെ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു
നാട്ടിലെ ഇത്തരം ആഘോഷങ്ങൾ പരസ്പര സ്‌നേഹവും,മാനവസൗഹൃദവും ഊട്ടിവളർത്തുമെന്ന് അദ്ദേഹം പറഞ്ഞു, ഓണം അത് തന്നെയാണ് നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും പറഞ്ഞു
നാട്ടിൻ്റെ പാട്ടുകാരൻ കെ.വി. ഗിരിഷിനെയും, ആദ്യകാല തെങ്ങ് കയറ്റ തൊഴിലാളി സി രാഘവനെയും പൊന്നാട അണിയിച്ച് ആദരിച്ചു
ചടങ്ങിൽ വായനശാല പ്രസിഡണ്ട് സി.വി. ഭാവനൻ അദധ്യക്ഷം വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി. ചിത്ര ലേഖ ഉന്നത വിജയികളെ അനുമോദിച്ചു
മത്സര വിജയികൾക്കുള്ള സമ്മാനം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സമ്മാനിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ വൈസ് ചെയർമാൻ എ.കെ.ശശിധരൻ, സി.വി. ബാലകൃഷ്ണൻ, ബാലജനസഖ്യം പ്രസിഡ് ചന്ദ്രജ ബിജു സിക്രട്ടറി അതുൽ റാം, വി. സന്തോഷ്, എൻ വേണു എന്നിവർ സംസാരിച്ചു
തോമസ് പതിയിൽ സ്വാഗതവും ബിൻസ് ജോസഫ് നന്ദിയും പറഞ്ഞു
തുടർന്ന് കലാ സാംസ്‌കാരികപരിപാടികളും നടന്നു

No comments