സപ്ലൈകോ കാസർഗോഡ് ജില്ലാ ഓണം ഫെയർ നീലേശ്വരത്ത്
സപ്ലൈകോ കാസർഗോഡ് ജില്ലാ ഓണം ഫെയർ നീലേശ്വരത്ത് വെച്ച് നടത്തുവാൻ തീരുമാനിച്ചു. ഇതിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം തൃക്കരിപ്പൂർ നിയോജക മണ്ഡലം എം എൽ എ സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൊതുജനങ്ങൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ ഓണം ഫെയർ ജനകീയമാക്കാൻ യോഗം വിശദമായി കാര്യങ്ങൾ ചർച്ച ചെയ്തു.
നീലേശ്വരം ബസാർ-തെരു ജംഗ്ഷനിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് മേള സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഫെയറിന്റെ നടത്തിപ്പിനായി വിവിധ ഉപ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ പി.എം.സന്ധ്യ,മാമുനി വിജയൻ, പി.വി.സതീശൻ, അഡ്വ.കെ.പി.നസീർ, പി.വിജയകുമാർ, സാഗർ ചാത്തമത്ത്, നാഷണൽ അബ്ദുള്ള, ഉമേശൻ.ടി.വി, പുരുഷോത്തമൻ, നഗരസഭാ സ്ഥിരം സമിതി അംഗങ്ങളായ കെ.സതീശൻ, ഷമീന മുഹമ്മദ്, കൌൺസിലർമാരായ ഇ.ഷജീർ, വി.രാജം, പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം എന്നിവർ സംസാരിച്ചു. യോഗത്തിൽ സപ്ലൈകോ ഡിപ്പോ മാനേജർ രവീന്ദ്രൻ സ്വാഗതവും, രാജേഷ് നന്ദിയും പറഞ്ഞു.
സംഘാടക സമിതി ചെയർമാനായി നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫിയെയും കൺവീനറായി സപ്ലൈകോ ഡിപ്പോ മാനേജർ രവീന്ദ്രൻ എന്നവരെയും തിരഞ്ഞെടുത്തു.
No comments