നീലേശ്വരം നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു
ചെയർമാന്റെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു
പൊതുജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. നഗരസഭയിൽ നടന്ന അദാലത്തിൽ വിവിധ വിഭാഗങ്ങളിലായി ലഭിച്ച പരാതികളിൽ ഭൂരിഭാഗവും തീർപ്പാക്കി.
അദാലത്തിൽ പ്രധാനമായും വീടുനികുതി, ക്ഷേമം, വികസനം, നിർമ്മാണങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. ലഭിച്ച ഒമ്പത് പരാതികളിൽ അഞ്ച് എണ്ണം അദാലത്തിൽ തന്നെ പരിഹരിക്കുകയും ശേഷിക്കുന്ന പരാതികൾ അടിയന്തരമായി തീർപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി എം സസ്യ,
സൂപ്രണ്ട്, ഹെൽത്ത് ഇൻസ്പെക്ടർ, റവന്യൂ ഇൻസ്പെക്ടർ,എന്നിവർ അദാലത്തിൽ പങ്കെടുത്തു. എല്ലാ മാസവും അവസാനത്തെ ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ അദാലത്ത് നടത്തുമെന്ന് ചെയർമാൻ അറിയിച്ചു.
No comments