നീലേശ്വരം ഇന്നർവീൽ ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു
ഇന്നർ വീൽ ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു :
ഇന്നർ വീൽ ക്ലബ്ബ് നീലേശ്വരത്തിന്റെ പ്രസിഡണ്ടായി ഡോ. ജി കെ സീമ, സെക്രട്ടറി യമുന.കെ.നായർ ട്രഷറർ ഷീജ.ഇ.നായർ എന്നിവരെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ വച്ച് മുൻ പ്രസിഡണ്ട് ഡോക്ടർ സുലേഖ രാമകൃഷ്ണൻ അധ്യക്ഷയായ ചടങ്ങിൽ ഇന്ത്യൻ നേവി റിട്ടയേർഡ് കമാൻഡർ പ്രസന്ന ഇടയില്ലം മുഖ്യാതിഥിയായിരുന്നു.പരിപാടിയിൽ ജയന്തി ജയരാജ്, ബിന്ദു മുരളീധരൻ , രമ കരുണാകരൻ, ഗിരിജ വിനോദ്, വിജയം ടീച്ചർ, ശശികല ദിനേഷ്, ഷീബ മധുസൂദനൻ, സീമ പ്രഭു എന്നിവർ സംസാരിച്ചു. ചടങ്ങിൽ കലാകായികരംഗങ്ങളിലും പഠനത്തിലും മികവ് തെളിയിച്ച ക്ലബ് അംഗങ്ങളെയും അവരുടെ മക്കളെയും അനുമോദിച്ചു. ക്ലബ്ബിന്റെ ഇൻസ്റ്റലേഷൻ പ്രോജക്ട് ആയി നീലേശ്വരം ബസ്റ്റാൻഡിൽ ഒരു ടെലിവിഷൻ സംഭാവന നൽകുന്നതായി പ്രഖ്യാപിച്ചു.
No comments