Breaking News

രാമസവിധേ പുസ്തകം പ്രകാശനം ചെയ്തു

കവിയും പ്രഭാഷകനുമായ രാജേഷ് വാര്യർ രചിച്ച രാമസവിധേ എന്ന രാമായണ വ്യാഖ്യാന പുസ്തകം പ്രകാശനം ചെയ്തു. അഴീക്കോട് ചെമ്മരശ്ശേരിപ്പാറ പുതിയ ഭഗവതി കാവിൽ നടന്ന പരിപാടി പത്മശ്രീ എസ്. ആർ. ഡി പ്രസാദ്, ഡോ. ടി.കെ ജയരാജിന് നൽകി പ്രകാശനം ചെയ്തു
അന്തരീക്ഷ പഠന ശാസ്ത്രജ്ഞൻ ഡോ . എം.കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. രാജേഷ് വാര്യർ പൂമംഗലം,
 ഡോ ടി.കെ ജയരാജ് , 
ഒ അശോക് കുമാർ, പി. രമേശൻ , സംഘവഴക്കം ഗവേഷണ പീഠം ഡയറക്ടർ
ഡോ . സഞ്ജീവൻ അഴീക്കോട് എന്നിവർ സംസാരിച്ചു. രാമായണത്തെ അധികരിച്ച്
രാജേഷ് വാര്യർ രചിച്ച
ഈ വ്യാഖ്യാന പുസ്തകം മുപ്പത്തി ഒന്നു ദിവസത്തെ വായനാ ക്രമത്തിൽ തയ്യാറാക്കപ്പെട്ടതാണ്. കൈരളീ ബുക്സാണ് പ്രസാധകർ.

No comments