Breaking News

ദീർഘദൂര തീവണ്ടികൾക്ക് നീലേശ്വരത്ത് സ്റ്റോപ്പ് വേണം: ഡി.ആർ.എം. ന് നിവേദനം സമർപ്പിച്ചു.

ദിവസേന സർവ്വീസ് നടത്തുന്ന 12601/12602 എം.ജി.ആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ -എം..ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് മെയിൽ, ജില്ലയിൽ ഒരു സ്റ്റോപ്പ് മാത്രമുള്ള ദീർഘദൂര തീവണ്ടികൾ എന്നിവയ്ക്ക് നീലേശ്വരത്ത് സ്റ്റോപ്പനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നീലേശ്വരം റെയിൽവെ വികസന ജനകീയ കൂട്ടായ്മ പ്രവർത്തകർ പാലക്കാട് ഡിവിഷണൽ റെയിൽവെ മാനേജർ മധുകർ റൗട്ടിന് നിവേദനം നൽകി. നീലേശ്വരം റെയിൽവെ സ്റ്റേഷൻ്റെ സമഗ്ര വികസനത്തിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ജനകീയ
കൂട്ടായ്മ സെക്രട്ടറി കെ.വി. സുനിൽ രാജ്, പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, ഭാരവാഹികളായ പത്മനാഭൻ മാങ്കുളം, എ.വി. പത്മനാഭൻ, പി.എസ്. പത്മനാഭൻ, ഇ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. ഡി.ആർ.എം. നീവേദക സംഘവുമായി നീലേശ്വരം റെയിൽവെ വികസന കാര്യങ്ങൾ ചർച്ച ചെയ്തു.

No comments