Breaking News

മൂലപ്പള്ളി സാറ്റേൺ ആർട്സ് & സ്പോർട്സ് ക്ലബിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

സാറ്റേൺ ആർട്സ് & സ്പോർട്സ് ക്ലബ്ബ് മൂലപ്പള്ളിയുടെയും
നീലേശ്വരം എൻ കെ ബി എം ഗവണ്മെന്റ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് നീലേശ്വരം നഗരസഭ കൗൺസിലർ പി യു രാമകൃഷ്ണൻ ഉദ് ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മഴക്കാല രോഗങ്ങളെ കുറിച്ച് ഡോക്ടർ ജയശി ബോധവൽക്കരണ ക്ലാസ് എടുത്തു. ഡോക്ടർ ഫിദ, ഡോക്ടർ വർഷ വിജയൻ മൂലപ്പള്ളി സ്കൂൾ ഹെഡ്മിസ്ട്രസ് കെ രശ്മി ടീച്ചർ, ക്ലബ്ബ് ജോയൻ്റ സെക്രട്ടറി ശ്രീരതി കെ.എം എന്നിവർ സംസാരിച്ചു. ജോയിൻ്റ് സെക്രട്ടറി എം.രാജേഷ് സ്വാഗതവും, ട്രഷറർ എം കുഞ്ഞമ്പു നായർ നന്ദിയും പറഞ്ഞു. ക്യാമ്പിൽ രോഗികളെ പരിശോധിച്ച് എല്ലാവർക്കും മരുന്നുകൾ നല്കി.

No comments