നീലേശ്വരം സീനിയർ ചേംബർ ഇന്റർ നാഷണൽ വിമൻസ് സർക്കിൾ രൂപീകരിച്ചു
നീലേശ്വരം സീനിയർ ചേംബർ ഇന്റർ നാഷണലിന്റെ പുതിയ ലീജിയനായ നീലേശ്വരം സീനിയർ ചേംബർ വിമൻസ് സർക്കിളിന്റെ ഉദ്ഘാടനം നടന്നു. ചടങ്ങിനോടനുബന്ധിച്ച് എഞ്ചിനീയർ ഇന്ദുലേഖ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.
സീനിയർ ചേംബർ ഇന്റർനാഷണൽ പ്രസിഡന്റ് സീനിയർ എം. വാസുദേവൻ മുഖ്യാതിഥിയായി. സീനിയർ ചേംബർ ജനറൽ ലീഗൽ കൗൺസിലർ സീനിയർ സമ്പത്ത് കുമാർ, മുൻ പ്രസിഡന്റ് സീനിയർ ഡോ. എ. മുരളീധരൻ, വൈസ് പ്രസിഡന്റ് സീനിയർ എം. നാരായണൻ നായർ, നീലേശ്വരം സീനിയർ ചേംബർ പ്രസിഡന്റ് സീനിയർ അഡ്വ. ഈപ്പൻ, പുതിയ ക്ലബ് പ്രസിഡന്റ് ഇന്ദുലേഖ ഗിരീഷ്, പ്രോഗ്രാം ഡയറക്ടർ സീനിയർ കെ. രാമകൃഷ്ണൻ, സെക്രട്ടറി ഡോ. പ്രദീപ് കുമാർ, സുനിൽരാജ്, ഡോ. രതീഷ്, നീലേശ്വരം സീനിയർ ചേംബർ ചെയർപേഴ്സൺ ഡോ. സുലേഖ രാമകൃഷ്ണൻ, പുതിയ ക്ലബ് സെക്രട്ടറി ഷീജ ഇ. നായർ എന്നിവർ സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് പദ്ധതികൾക്കും തുടക്കം കുറിച്ചു. നീലേശ്വരം മടിക്കൈ പഞ്ചായത്തിലെ അസുഖബാധിതനായ ശ്രീ. കുഞ്ഞിക്കണ്ണന്റെ കുടുംബത്തിന് ധനസഹായം കൈമാറി. കൂടാതെ, നീലേശ്വരം നഗരസഭയിലെ അങ്കണവാടികളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടപ്പാക്കുന്ന ദന്താരോഗ്യ ബോധവത്കരണ പദ്ധതിയുടെ ലോഗോ പ്രകാശനവും നടന്നു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: ഇന്ദുലേഖ ഗിരീഷ്
വൈസ് പ്രസിഡന്റ്: ബിന്ദു മുരളീധരൻ
സെക്രട്ടറി: ഷീജ ഇ. നായർ
ട്രഷറർ: ആനന്ദവല്ലി
ജോയിന്റ് സെക്രട്ടറി: ഉഷാദേവി.
No comments