ജാതി സെൻസസിൽ തിയ്യരെ പ്രത്യേകമായി രേഖപ്പെടുത്താൻ സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്തണം : ഗണേഷ് അരമങ്ങാനം
കേരളത്തിലെ തിയ്യ സമുദായത്തെ ഈഴവരുടെ ഉപജാതിയിൽ മാറ്റി പ്രത്യേക കോളത്തിൽ രേഖപ്പെടുത്തുവാൻ സംസ്ഥാന സർക്കാർ ആവശ്യമായ നിയമ നിർമ്മാണം അടിയന്തിരമായ നടത്തണമെന്ന് തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ചെറുവത്തൂർ വില്ലേജ് യൂണിറ്റ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. ആചാര, അനുഷ്ഠാന ങ്ങൾ, പൈതൃകം, സംസ്ക്കാരം എല്ലാം കൊണ്ട് ഏറെ വ്യത്യസ്തമായ തിയ്യരെ ഈഴവരുടെ ഉപജാതിയിൽ ഉൾപ്പെടുത്തി അർഹമായ വിദ്യാഭ്യാസ, തൊഴിൽ സംവരണ ആനുകൂല്യങ്ങൾ ലഭിക്കാതെ തിയ്യ സമുദായത്തിന് വലിയ നഷ്ടം ആണ് സംഭവിച്ചുകൊണ്ട് ഇരിക്കുന്നതെന്ന് ഗണേഷ് അരമങ്ങാനം ചൂണ്ടികാണിച്ചു. കേരള ഹൈക്കോടതിയിൽ തിയ്യ മഹാസഭാ നൽകിയ റിട്ടിൽ ഈ വിഷയം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന വിധി ഉണ്ടായിട്ട് കഴിഞ്ഞ സർക്കാർ ഒന്നും ചെയ്യാത്തത് കൊണ്ട്, കോടതി അലക്ഷ്യ കേസ് വീണ്ടും കൊടുത്തപ്പോൾ ഉണ്ടായ വിധിയിൽ അനുകൂലമായ നടപടി എടുക്കാൻ പുതിയ സംസ്ഥാന സർക്കാരും തയ്യാർ ആവാത്തത് ഏറെ പ്രതിഷേധാർഹമാണെന്നും, ജാതി സെൻസെസ്സ് പാടിവാതിൽക്കൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ കേരളത്തിലെ തിയ്യ സമുദായം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സംസ്ഥാന സർക്കാർ തയ്യാർ ആവണമെന്നും തിയ്യ മഹാസഭാ സംസ്ഥാന പ്രസിഡന്റ് കൂട്ടിചേർത്തു. ചെറുവത്തൂർ വ്യാപാര ഭവനിൽ ചേർന്ന വില്ലേജ് യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗവും, ഓണക്കിറ്റ് വിതരണവും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനങ്ങളും യൂണിറ്റ് പ്രസിഡന്റ് വിജയൻ പണിക്കരുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം നിർവ്വഹിച്ചു. മഹിളാ തിയ്യ മഹാസഭാ ജില്ലാ അധ്യക്ഷ സുധാഭ ഭാസ്കറിന്റെ മകൾ അകാലത്തിൽ വിട പറഞ്ഞ ആരതി ഭാസ്കറിന് യോഗം അനുശോചനം രേഖപ്പെടുത്തുകയും, ആരതി ഭാസ്കറിന്റെ സ്മരണാർത്ഥം ഓണകിറ്റുകളും അനുമോദന ഉപഹാരങ്ങളും ചടങ്ങിൽ വെച്ച് നൽകി. തിയ്യ മഹാസഭാ കാസർഗോഡ് ജില്ലാ പ്രസിഡന്റ് പി സി വിശ്വംഭരൻ പണിക്കർ മുഖ്യാഥിതിയായ ചടങ്ങിൽ സംസ്ഥാന മീഡിയ ചെയർമാൻ എൻ ചന്ദ്രൻ പുതുക്കൈ, ജില്ലാ ട്രഷറര്‍ ടി വി രാഘവൻ തിമിരി, ജില്ലാ വൈസ് പ്രസിഡന്റ് കെ വി രാജൻ തൃക്കരിപ്പൂർ,
ലക്ഷ്മണൻ,ഡോ: കെ വി ഭാസ്കരൻ,
നാരായണൻ,കരുണാകരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യോഗത്തിന് വില്ലേജ് യൂണിറ്റ് സെക്രട്ടറി
പി സി പ്രദീപ് കുമാർ സ്വാഗതവും
കൊട്ടൻകുഞ്ഞി എംപി നന്ദിയും പറഞ്ഞു.
No comments