Breaking News

ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു നീലേശ്വരം ഏരിയാ കൺവെൻഷൻ നടത്തി

ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ ടി യു നിലേശ്വരം ഏരിയാ കൺവെൻഷൻ നടത്തി.
കേന്ദ്രസർക്കാരിൻ്റെ ജനദ്രോഹ തൊഴിലാളി ദ്രോഹനടപടികൾ ക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ്റെ നേതൃത്വത്തിൽ 2025 ജുലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നും
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി സ്റ്റാൻുകൾ നഷ്ടപ്പെട്ട ഓട്ടോ തൊഴിലാളികൾ സ്റ്റാൻ്റുകൾ അനുവദിക്കണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
എൻഇപി മുൻ ദേശീയ കമ്മിറ്റി അംഗവും സി ഐ ടിയു ജില്ല കമ്മിറ്റി അംഗവുമായ രാജേന്ദ്രൻ ഉൽഘാടനം ചെയ്തു
കെ. മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു.
ഒ വി രവിന്ദ്രൻ പ്രവർത്തന റിപ്പോർട്ടം , ജില്ലാ സെക്രട്ടറി കെ ഉണ്ണി നായർ സംഘടന റിപ്പോർട്ടും എം.വി ബാബു അനുശോചന പ്രമേയവും, പി സുകുമാരൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം വെങ്ങാട്ട് ശശി സംസ്ഥാന കമ്മിറ്റി അംഗം കെ ടി ലോഹിതാക്ഷൻ ജില്ലാ വൈസ് പ്രസിഡണ്ട് 
 സി എച്ച് കുഞ്ഞമ്പു എന്നിവർ സംസാരിച്ചു
ടി വി നാരായണൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി
കെ.മുരളിധരൻ പ്രസിഡണ്ട്
വൈസ് പ്രസിഡണ്ടുമാർ -
എം വി ബാബു
എ വി ശശിധരൻ
സെക്രട്ടറി
ഒ.വി രവീന്ദ്രൻ
ജോയിൻ്റ് സെക്രട്ടറിമാർ
പവിത്രൻ കെ എ
രാജേഷ് കെ
ട്രഷറർ
സുകുമാരൻ പി.

No comments