നീലേശ്വരം നെടുങ്കണ്ട ഭാഗത്ത് വെള്ളം കയറിയ വീടുകളിലെ 13 ഓളം പേരെ തൈക്കടപ്പുറം കണിച്ചിറ ക്യാമ്പിലേക്ക് മാറ്റി
ശക്തമായ മഴയെ തുടർന്ന് നെടുങ്കണ്ട ഭാഗത്ത് വെള്ളം കയറിയ വീടുകളിലെ 13 ഓളം പേരെ നിലേശ്വരം തൈക്കടപ്പുറം കണിച്ചിറ കമ്യൂണിറ്റി ഹാളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. പ്രസ്തുത ക്യാമ്പ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:രഞ്ജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ ഹെൽത്ത് സൂപ്പർവൈസർ അജിത്ത് സി ഫിലിപ്പ് , എച്ച്.ഐ ഗിരീഷ് കുമാർ , സന്ദർശിച്ചു കാര്യങ്ങൾ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് നിലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്തയുമായി നേരിൽ കണ്ട് സംസാരിച്ചു.
No comments