Breaking News

ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ സമരത്തിന് ഐക്യദാർഢ്യം: നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ധർണ്ണ നടത്തി

ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് സെക്രട്ടേറിയറ്റിന് മുമ്പിൽ 45 ദിവസമായി സമരം നടത്തുന്ന ആശാവർക്കർമാർക്കും, ആനുകൂല്യ വർദ്ധനവിന് സമരം നടത്തുന്ന അങ്കണവാടി ജീവനക്കാരുടെ സമരത്തിനും ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് കെ പി സി സി ആഹ്വാനപ്രകാരം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നീലേശ്വരം നഗരസഭ ഓഫീസിന് മുമ്പിൽ ധർണ്ണാ സമരം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ ധർണ്ണ ഉത്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
മടിയൻ ഉണ്ണി കൃഷ്ണൻ, പി രാമചന്ദ്രൻ, എം. രാധാകൃഷ്ണൻ നായർ, ഇ ഷജീർ , ഇ. എൻ പത്മാവതി, വി.കെ. രാമചന്ദ്രൻ, കെ.വി. സുരേഷ് കുമാർ, ഇ അനൂപ് എന്നിവർ സംസാരിച്ചു.
ടൗണിൽ നടന്ന പ്രകടനത്തിന് ബ്ലോക്ക്, മണ്ഡലം നേതാക്കൾ നേതൃത്വം നൽകി.

No comments