Breaking News

എൻ ജി കമ്മത്തിനെ അനുസ്മരിച്ചു.

ജില്ലയിലെ കമ്യൂണിസ്റ്റ്- കർഷക പ്രസ്ഥാനങ്ങൾക്ക് അടിത്തറ പാകിയ നേതാക്കളിൽ പ്രമുഖനായിരുന്ന എൻ ജി കമ്മത്തിനെ എൻ ജി കമ്മത്ത് പഠന സ്കൂളിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. നീലേശ്വരം ചിണ്ടേട്ടൻ സ്മാരക ഹാളിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി വി ശാന്ത അധ്യക്ഷയായി. ജില്ല കമ്മിറ്റിയംഗം പി ബേബി, ഏരിയ കമ്മിറ്റി അംഗം കെ നാരായണൻ, നീലേശ്വരം എൽ സി സെക്രട്ടറി എ വി സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു. രാവിലെ ഏരിയ കമ്മിറ്റി ഓഫീസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ പതാക ഉയർത്ത് സ്മൃതി സ്തൂപത്തിൽ പുഷ്പചക്രമർപ്പിച്ചു. എം രാജൻ, ഏവി സുരേന്ദ്രൻ, ഒ വി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

മടിക്കൈ:പൂത്തക്കാൽ എൻ ജി സ്മാരക വായനശാലയിൽ ലോക്കൽ കമ്മിറ്റി അംഗം എം കുഞ്ഞമ്പു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി ഒ കുഞ്ഞികൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം കെ വി ബാലൻ എന്നിവർ പങ്കെടുത്തു.

No comments