Breaking News

നീലേശ്വരം പൊതുജന വായനശാല പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ കെ നായർ ജന്മശതാബ്ദി: ചിത്രോത്സവം നടത്തി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയുടെ പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ കെ നായർ ജന്മശതാബ്ദി ആഘോങ്ങളുടെ ഭാഗമായി ചിത്രോത്സവം എന്ന പേരിൽ കുട്ടികൾക്കുള്ള ചിത്രരചനാ മത്സരം നടത്തി.
പ്രശസ്ത ചിത്രകാരൻ ശ്യാമ ശശി ഉദ്ഘാടനം ചെയ്തു. മഡിയൻ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി കുഞ്ഞിക്കൃഷ്ണൻ, കെ സുധാകരൻ നായർ, ടി എ ശ്യാമള ടീച്ചർ, പ്രവാസ് ഉണ്ണിയാടൻ തുടങ്ങിയവർ സംസാരിച്ചു. മെയ് 23 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് നടക്കുന്ന സാഹിത്യ മത്സരങ്ങൾ പ്രശസ്ത കവി ജയൻ നീലേശ്വരം ഉദ്ഘാടനം ചെയ്യും.
.........

No comments