പ്ലസ്ടു: നീലേശ്വരം രാജാസ് സ്കൂളിന് മിന്നും വിജയം - 90 ശതമാനം
പ്ലസ്ടു പരീക്ഷയിൽ സംസ്ഥാന ശരാശരിക്കും മുകളിൽ വിജയ ശതമാനം നേടി നീലേശ്വരം രാജാസ് ഹയർസെക്കന്ററി സ്കൂൾ.
90 ശതമാനമാണ് പ്ലസ്ടു പരീക്ഷയാൽ സ്കൂളിന്റെ ഓവറോൾ വിജയ ശതമാനം. 193 കുട്ടികൾ പരീക്ഷ എഴുതിയതിൽ 173 പേരാണ് വിജയിച്ചത്. 32 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. സയൻസിൽ 95 ശതമാനവും കൊമേഴ്സിൽ 78 ശതമാനവുമാണ് വിജയം. മികച്ച വിജയമൊരുക്കിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പി.വിജീഷ്, പിടിഎ പ്രസിഡന്റ് വിനോദ്കുമാർ അരമന എന്നിവർ അഭിനന്ദിച്ചു.
No comments