കാലിച്ചാമരം പ്രൊഫഷണൽ നാടകോത്സവം; നാടകയാത്ര ആരംഭിച്ചു
കാലിച്ചാമരം പ്രൊഫഷണൽ നാടകോത്സവം; നാടകയാത്ര ആരംഭിച്ചു
കരിന്തളം: കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടകോത്സവ പ്രചരണ കലാവിരുന്ന് " നാടക യാത്ര" ആരംഭിച്ചു. ഇന്ന് രാവിലെ ചായ്യോത്ത് വെച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബിന്ദു ഉദ്ഘാടനം ചെയ്തു.ടിവി രത്നാകരൻ അധ്യക്ഷത വഹിച്ചു.സംഘാടകസമിതി ചെയർമാൻ ഡോ:ആനക്കൈ ബാലകൃഷ്ണൻ, ഒ എം ബാലകൃഷ്ണൻ,എ ആർ വിജയകുമാർ, കെ ശ്രീധരൻ,എം കെ ഗോപകുമാർ തുടങ്ങി വായനശാല പ്രവർത്തകരും നാട്ടുകാരും സംബന്ധിച്ചു.വി മധുസൂദനൻ സ്വാഗതം പറഞ്ഞു.
ചോയ്യംകോട്, ബിരിക്കുളം, കാട്ടിപ്പൊയിൽ, പരപ്പ, കോളംകുളം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് കാലിച്ചാമരത്ത് സമാപിക്കും.
നവംബർ 21 മുതൽ 25 വരെയാണ് വായനശാലയുടെ 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാലിച്ചാമരത്ത് പ്രൊഫഷണൽ നാടക്കുന്നത്.
No comments