Breaking News

ബാലസംഘം സംസ്ഥാന സമ്മേളനം: നീലേശ്വരം ഏരിയാതല ക്വിസ് മത്സരവും, ഫണ്ട് ഏറ്റുവാങ്ങലും നടത്തി

നവംബർ 27, 28, 29 തീയ്യതികളിൽ നീലേശ്വരം പാലായിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ എല്ലാ യൂണിറ്റുകളിലും പതാക ഉയർത്തി പതാക ദിനം ആചരിച്ചു. സംഘാടക സമിതി ഓഫീസിന് മുന്നിൽ ബാലസംഘം ജില്ല പ്രസിഡൻ്റ് ശ്രീനന്ദ സഹദേവൻ പതാക ഉയർത്തി. അനുബന്ധ പരിപാടിയായ ക്വിസ് മത്സരത്തിന്റെ നീലേശ്വരം ഏരിയാതല മത്സരങ്ങൾ നീലേശ്വരം ഇ എം എസ് ഭവനിൽ നടന്നു. മത്സരങ്ങൾ എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡൻ്റ് പി കാർത്തിക് അധ്യക്ഷനായിഎളേരിയിൽ
വിദ്യാഭ്യാസ പ്രവർത്തകൻ എൻ ബി വിപിൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് ശയന അധ്യക്ഷയായി.സെക്രട്ടറി അബിൻ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് 
കെ എസ് ടി എ ഉപജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് ദർശന അധ്യക്ഷയായി.
ഏരിയ സെക്രട്ടറി നിഖിലേഷ് സ്വാഗതം പറഞ്ഞു.
കാസർകോട്
 ജില്ലാ എക്സിക്യൂട്ടീവ് അംഗം അനന്ദു 
ഉദ്ഘാടനം ചെയ്തു.
 ഏരിയ വൈസ് പ്രസിഡന്റ്‌ ദേവാനന്ദ് അധ്യക്ഷനായി.
ഏരിയ സെക്രട്ടറി അഖിനേഷ് സ്വാഗതം പറഞ്ഞു. കാറഡുക്കയിൽ സംഘാടക സമിതി ചെയർമാൻ ബി എം പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി കീർത്തന അധ്യക്ഷനായി.
സെക്രട്ടറി തേജസ്‌ സ്വാഗതം പറഞ്ഞു. പനത്തടിയിൽ 
കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കോഡിനേറ്റർ അനന്തു കൃഷ്ണ അധ്യക്ഷനായി.
 ജോ സെക്രട്ടറി നന്ദന സ്വാഗതം പറഞ്ഞു. ഉദുമയിൽ
സി പി ഐ എം ഉദുമ ഏരിയ സെക്രട്ടറി പി വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐശ്വര്യ അധ്യക്ഷയായി.
അനുപ്രിയ സ്വാഗതം പറഞ്ഞു.
ജില്ലയിലെ 12 ഏരിയ കേന്ദ്രങ്ങളിലും ഞായർ രാവിലെയാണ് ക്വിസ് മത്സരങ്ങൾ നടന്നത്. എൽ പി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. കെ കെ നാരായണൻ, കെ രാമകൃഷ്ണൻ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. നീലേശ്വരം ഏരിയയിലെ 222 യൂണിറ്റുകളിൽ നിന്ന് സമ്മേളന ഫണ്ട് ഏറ്റുവാങ്ങി. സംഘാടകസമിതി ഭാരവാഹികളും ബാലസംഘം ഭാരവാഹികളുമായ എം രാജൻ, പി കെ നിഷാന്ത്, ആദർശ് ബേപ്പ്, കവിത കൃഷ്ണൻ, കെ എം വിനോദ്, അർഷ പി ആർ, പി കാർത്തിക്, കെ ആതിര എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങി. ബാലസംഘം കൂട്ടുകാർ വീടുകൾ കയറിയിറങ്ങിയാണ് ഫണ്ട് ശേഖരണം നടത്തിയത്. സമ്മേളനത്തിൻ്റെ പ്രചരണ പ്രവർത്തനങ്ങളും, അനുബന്ധ പരിപാടികളും അവേശത്തോടെയാണ് മുന്നേറുന്നത്. പാലായിയിൽ സമ്മേളന ഒരുക്കങ്ങൾ ജനപങ്കാളിത്തതോടെ നടക്കുന്നു.

No comments