പ്ലസ്ടു, വിഎച്ച്എസ്ഇ: നീലേശ്വരം കോട്ടപ്പുറം സ്‌കൂളിന് മികച്ച വിജയം; രണ്ട് കുട്ടികൾക്ക് മുഴുവൻ എ പ്ലസ്
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകളിൽ നീലേശ്വരം കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മികച്ച വിജയം നേടി.
പ്ലസ്ടു വിഭാഗത്തിൽ എം ആയിഷയും വി എച്ച് എസ് ഇയിൽ അച്ചാംതുരുത്തി സ്വദേശിനി രീതിക ചിറമ്മൽ എന്നിവർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഇരു വിദ്യാർത്ഥിനികളെയും സ്‌കൂൾ അധ്യാപകരും പി ടി എയും അഭിനന്ദിച്ചു. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിലും സ്‌കൂൾ നൂറുമേനി വിജയം നേടിയിരുന്നു. പി അബ്ദുല്ല, ഫഹീമ സിദ്ദിഖ് എന്നിവർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു.
No comments