ക്ഷീരകര്‍ഷകരെ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമാക്കണം: കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍
ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കന്നുകുട്ടി പരിപാലപന പദ്ധതിയുടെ സബ്‌സിഡി തുക 25,000 ആയി വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ കെ.രമേഷ് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സുകുമാരന്‍ കുടമിന അധ്യക്ഷത വഹിച്ചു. പി.കെ.ദിലീപ് കുമാര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കെ.വി.രത്‌നാകരന്‍ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ എസ്‌എസ്‌എല്‍സി, പ്ലസ്‌ടു ഉന്നതവിജയികളെ അനുമോദിച്ചു. കെഎല്‍ഐഎ മീഡിയ കണ്‍വീനര്‍ അബ്ദുല്‍സലാം അനുമോദന പ്രസംഗം നടത്തി.
ഭാരവാഹികള്‍: കെ.സുകുമാരന്‍ (പ്രസി), കെ.വി.സന്ധ്യ, കെ. ശാന്ത (വൈ.പ്രസി), പി.കെ.ദിലീപ് കുമാര്‍ (സെക്ര), അഖില്‍ കാടകം (ജോ.സെക്ര), കെ.വി.രത്‌നാകരന്‍ (ട്രഷ). ഗുഡ് വിന്‍ പെരേര, കെ.പി.നിധിന്‍ (കൗണ്‍സിലര്‍മാര്‍), ഹരീഷ്, കൃഷ്‌ണപ്രസാദ്, മീനാക്ഷി, നാരായണന്‍, ഭാനു പ്രസാദ്, മനു നാരായണന്‍, ആദര്‍ശ് (കമ്മിറ്റി അംഗങ്ങള്‍).
No comments