നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു
നീലേശ്വരം ടൗൺ ലയൺസ് ക്ലബ്ബിന്റെ 2026-27വർഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ നടന്നു. ഗ്ലോബൽ ഏരിയ ടീം ലീഡർ അഡ്വക്കേറ്റ് എ. വി വാമൻകുമാർ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ബാബു കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് സെക്രട്ടറി വേണുഗോപാലൻ. വി , ചീഫ് കോർഡിനേറ്റർ -എൻവിയോൺമെന്റ് വി. കുഞ്ഞിക്കണ്ണൻ. , നിയുക്ത റീജിയൺ ചെയർപേഴ്സൺ ബിന്ദു രഘുനാഥ് , റീജിയൺ ചെയർപേഴ്സൺ സ്ഥാനം അലങ്കരിക്കുന്ന നാസർ കൊളവയൽ, നിയുക്ത സോൺ ചെയർപേഴ്സൺ ഗോപാലൻ. പി. കെ , ചാർട്ടർ പ്രസിഡന്റ് ഡോ . ഷിംജി. പി. നായർ, അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി ദിനേഷ് കുമാർ,കുമാരൻ. പി. വി, രഘുനാഥ് നമ്പ്യാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രൻ കെ. പി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ ദിവാകരൻ. പി യെ ആദരിച്ചു.ക്ലബ്ബ് ക്ലബ്ബാoഗങ്ങളുടെ പഠനമികവിൽ ഉപഹാരം നൽകി ആദരിച്ചു.രമേശൻ നായർ. പി സ്വാഗതവും വിശ്വനാഥൻ. കെ നന്ദിയും പറഞ്ഞു.ഡോ. അജിത കുമാരി.വി. പി (പ്രസിഡന്റ് )ഇന്ദിര രമേശൻ നായർ (സെക്രട്ടറി )വിശ്വനാഥൻ. കെ (ട്രെഷറർ ).
No comments