ദേശീയപാത: നീലേശ്വരം മേൽപ്പാതയിലെ നിർമ്മാണ പ്രവർത്തികൾ തടയും
ജില്ലാ കലക്ടർ നൽകിയ സമയ പരിധി കഴിഞ്ഞിട്ടും നീലേശ്വരം സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കാതെ നടത്തുന്ന മേൽപ്പാതയിലെ നിർമാണ പ്രവർത്തി നാളെ തടയാൻ ഇന്ന് ചേർന്ന നീലേശ്വരം നഗരസഭ ജനകീയ കർമ്മസമിതിയുടെ അടിയന്തിര ഏക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആർ.ഡി.ഒ വിളിച്ചു ചേർത്ത യോഗത്തിനുശേഷം ഹൈവേ തടയുന്നതു ഉൾപ്പെടെയുള്ള സമരപരിപാടികൾക്കും കർമ്മസമിതി രൂപം നൽകും മുനിസിപ്പൽ ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ സ്വാഗതം പറഞ്ഞു.
No comments