Breaking News

നീലേശ്വരം സീനെറ്റ് ചാനൽ റിപ്പോർട്ടർ ജെ.ബാബുവിന് കരിന്തളത്തിന്റെ കണ്ണാടി ബഹുമതി.

നീലേശ്വരം സീനെറ്റ് ചാനൽ റിപ്പോർട്ടർ ജെ.ബാബുവിന് കരിന്തളത്തിന്റെ കണ്ണാടി ബഹുമതി.
കാട്ടിപ്പൊയിൽ പള്ളം ജനയുഗം കലാസാംസ്കാരിക വേദിയാണ് ഇതു സമ്മാനിച്ചത്. കിനാനൂർ കരിന്തളത്തിന്റെ വികസന പ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും റിപ്പോർട്ടുകളിലൂടെ ജനസമക്ഷവും അധികാരികൾക്കു മുന്നിലും എത്തിച്ച് പരിഹാരം കണ്ടെത്തിയതിനാണ് അംഗീകാരം. കാട്ടിപ്പൊയിൽ പള്ളം ഗ്രൗണ്ടിൽ നടന്ന കലാ സാംസ്കാരിക പരിപാടിയിൽ കേരള നിയമസഭ സ്പീക്കർ ചിറ്റയം ഗോപകുമാർ ഉപഹാരം സമ്മാനിച്ച് ആദരിച്ചു. മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. തെയ്യം കലയുടെ കുലപതികളായ കേളു പണിക്കർ, ചന്ദ്രൻ പണിക്കർ, പ്രശസ്ത വാദ്യ കലാകാരൻ പി. ദാമോദര മാരാർഎന്നിവരെയും ആദരിച്ചു. നൃത്ത പരിശീലക റിജിന പ്രമോദിനെ അനുമോദിച്ചു. സി പി ഐ കാസറഗോഡ് ജില്ല മുൻ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, എൻ.പുഷ്പരാജൻ തുടങ്ങിയവർ സംബന്ധിച്ചു.

No comments