Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുണ്ടൂരിൽ വീട് തകർന്നു .

ഇന്നു പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുണ്ടൂരിൽ വീട് തകർന്നു .
എൻ.കെ.ശാരദയുടെ വീടാണ് പൂർണമായി തകർന്നത്. തത്സമയം വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. 4 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശാരദ കുറച്ചു നാളായി കാലിച്ചാംപൊതിയിലെ മകളുടെ വീട്ടിലാണ് താമസം.

No comments